ദുബായ്- യു.എ.ഇയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സാരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുക. ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹ രോഗബാധിതര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരാണ് രോഗികളുടെ പട്ടികയില്‍പെടുക.
ഞായറാഴ്ച മുതല്‍ ഇത് നിലവില്‍ വന്നതായി യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. മുന്‍കൂട്ടി ബുക് ചെയ്യാതെ ഇത്തരക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. ആറാഴ്ചയ്ക്കു ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുക. എല്ലാ എമിറേറ്റുകള്‍ക്കും ഇത് ബാധകമാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടുന്ന മറ്റുള്ളവര്‍ അവര്‍ക്ക് നല്‍കിയ സമയത്ത് വാക്‌സിനെടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.