Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; പൊതുചടങ്ങുകള്‍ക്കും പാർട്ടികള്‍ക്കും നിരോധം

അബുദാബി- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
മാളുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍ , സ്വകാര്യ-പൊതു ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. പാര്‍ട്ടികളും പൊതുചടങ്ങുകളും തലസ്ഥാന നഗരത്തില്‍ നിരോധിച്ചു.  

പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നതായും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂവി തിയേറ്ററുകള്‍ അടച്ചു. വിവാഹം ഉള്‍പ്പെടെ കുടുംബങ്ങള്‍ സംഘടിപ്പിക്കുന്ന ചടങ്ങളുകള്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഖബറടക്ക ചടങ്ങില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതും വിലക്കി. ഷോപ്പിംഗ് മാളുകളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 40 ശതമാനമാക്കി ചുരുക്കി.  
റസ്‌റ്റോറന്റുകള്‍,കഫേകള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവടങ്ങളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല.

 

Latest News