ചെന്നൈ- തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖറി(30)നെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടെ എന്ന ചിത്രത്തിൽ ശ്രീ വാസ്തവ് അഭിനയിച്ചിരുന്നു. വലിമൈ തരായോ എന്ന വെബ് സീരിസിൽ അഭിനയിച്ചുവരികയായിരുന്നു.