ആലപ്പുഴ- കോൺഗ്രസ് പിന്തുണയിൽ ഭരണം ആവശ്യമില്ലെന്ന സി.പി.എം നിലപാടിന്റെ അടിസ്ഥാനത്തിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നു.
ചെന്നിത്തലയിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതവും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പിക്കും എൽ.ഡി.എഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബി.ജെ.പി അധികാരത്തിൽ എത്താതിരിക്കാനാണ് കോൺഗ്രസ് എൽ.ഡി.എഫിന് പിന്തുണ നൽകിയത്. എന്നാൽ കോൺഗ്രസ് പിന്തുണയോടെ ഭരണം ആവശ്യമില്ലെന്ന നിലാപാടാണ് സി.പി.എം സ്വീകരിച്ചത്.






