തബൂക്ക് - തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബാക്കു സമീപം താഴ്‌വരയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട കാറിൽ കുടുങ്ങിയ വൃദ്ധനെ സൗദി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ദിബായിലെ ഉമ്മു ഹമദ് വാദിയിലാണ് വൃദ്ധന്റെ കാർ മലവെള്ളപ്പാച്ചിലിൽ പെട്ടത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഇറങ്ങി വൃദ്ധനെ കാറിൽ നിന്ന് രക്ഷിച്ച് തോളിലേറ്റി യുവാവ് ഇബ്രാഹിം സുലൈം അൽഹുവൈത്തി കരയിലെത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ വൈറലായി.