കുവൈത്ത് സിറ്റി- കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം തടയാനൊരുങ്ങി കുവൈത്ത്. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ഒന്ന് മുതല്‍ 15 ദിവസം വരെയുള്ള വേതനമാണ് തടയുകയെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. തെറ്റ് ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷാനടപടികളിലേക്ക് കടക്കുകയെന്നും കമ്മീഷന്‍ അറിയിച്ചു. ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി വര്‍ത്തിക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.






