അബുദാബി - ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അബുദാബി മലയാളി സമാജത്തില്‍ സംഘടിപ്പിച്ച കോവിഡ് വാക്‌സിന്‍ ക്യാംപെയിനില്‍ ആയിരത്തിലേറെ പേര്‍ കുത്തിവെപ്പെടുത്തു. അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ ഒട്ടേറെ തൊഴിലാളികളും കുത്തിവെപ്പ് എടുക്കാന്‍ എത്തിയിരുന്നു. സൗജന്യ പി.സി.ആര്‍ പരിശോധനക്കും സൗകര്യം ഒരുക്കിയിരുന്നു.
സമാജം രക്ഷാധികാരിയും വ്യവസായിയുമായ ലൂയിസ് കുര്യാക്കോസ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സലീം ചിറക്കല്‍, കോ ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ യേശു ശീലന്‍, വൈസ് ചെയര്‍മാന്‍ ബാബു വടകര, സമാജം ആക്ടിങ് ജനറല്‍ സെക്രട്ടറി ദശപുത്രന്‍, ട്രഷറര്‍ അബ്ദുല്‍ഖാദര്‍ തിരുവത്ര, കെഎസ്സി വൈസ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.







 
  
 