Sorry, you need to enable JavaScript to visit this website.

ആകാംക്ഷയോടെ പ്രേക്ഷകര്‍, ദൃശ്യം 2 ട്രെയ്‌ലര്‍ റിലീസ് ഉടന്‍ 

തൊടുപുഴ-നിഗൂഢതകള്‍ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ വിവരം സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു.
പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം2. 2020ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന്റെ വന്‍ വിജയം രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.ഇപ്പോഴിതാ ദൃശ്യം2 നെ കുറിച്ചുള്ള നിര്‍ണ്ണായക വിവരം പുറത്തു വരികയാണ്. സിനിമയുടെ റിലീസിങ്ങ് തീയതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേയ്ക്കാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തെത്തും.
 

Latest News