വിവാഹമോചന ശേഷം ജീവിതം പ്രയാസമേറിയത്- ആഞ്ജലീന ജോളി

ലോസ് ഏഞ്ചല്‍സ്-വിവാഹമോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഹോളിവുഡ് നടി ആഞ്ജലീന ജോളി. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യം പറഞ്ഞത്. ഹോളിവുഡ് നടനായ ബ്രാഡ് പിറ്റുമായുള്ള ആഞ്ജലീനയുടെ വിവാഹമോചനം വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം അതിനെ കുറിച്ച് ഇതാദ്യമായാണ് ആഞ്ജലീന ജോളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ജലീന എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്നതായിരുന്നു ബ്രാഡ്പിറ്റ് ആഞ്ജലീന ദമ്പതികള്‍ 2016 അവസാനത്തോടെയാണ് വേര്‍പിരിഞ്ഞത്.ലോസ് ഏഞ്ചല്‍സിനെ തന്റെ സ്ഥിരം താമസ സ്ഥലമാക്കാനുള്ള ബ്രാഡ്പിറ്റിന്റെ നിര്‍ബന്ധമാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍. കൂടാതെ കുട്ടികളെ വിട്ടുകിട്ടാന്‍ ദമ്പതികള്‍ തമ്മില്‍ നിയമപോരാട്ടവും നിലനില്‍ക്കുന്നു. ഇതിനിടെയാണ് വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ആഞ്ജലീന തുറന്ന് പറഞ്ഞിരിക്കുന്നത്. കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. മുന്‍ ഭര്‍ത്താവായ ബ്രാഡ്പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലയെലാണ് തന്റെ വീട്. മക്കള്‍ക്ക് അച്ഛനുമായി ഇടപെടാന്‍ വേണ്ടി ബ്രാഡ്പിറ്റിന്റെ അടുത്തുതന്നെയാണ് വീട് വെച്ച് താമസിക്കുന്നത്, ആഞ്ജലീന പറഞ്ഞു.
 

Latest News