ശബരിമല വിഷയത്തിൽ യു.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുന്നു-വിജയരാഘവൻ 

തിരുവനന്തപുരം- ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് ജനത്തെ കബളിപ്പിക്കലാണെന്ന് സി.പി.എം ആക്ടിംഗ് സെക്ട്രട്ടറി എ. വിജയരാഘവൻ. സംവാദ വിഷയമാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ മുന്നിലാണ്. അവർ തീരുമാനം എടുത്താൽ അതിന് അനുസൃതമായി ബാക്കി കാര്യങ്ങൾ വരുമെന്നും വിജയരാഘവൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ പറ്റി കെ. സുധാകരന്റെ പരാമർശം അത്യന്തം ഹീനമാണെന്നും വിജയരാഘവൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
തുടർച്ചയായി ഒരേ ആളുകളെ അനന്ത കാലത്തേക്ക് മത്സരിപ്പിക്കില്ല. തുടർച്ചയായി രണ്ടു തവണ മത്സരിച്ച് വിജയിച്ചവരെ വീണ്ടും പരിഗണിക്കില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. 
 

Latest News