Sorry, you need to enable JavaScript to visit this website.

വിവാഹിതയായിട്ടില്ല, പ്രചരിക്കുന്നതെല്ലാം ഗോസിപ്പ്-സ്വാസിക 

അങ്കമാലി-മിനിസ്‌ക്രീനിനും ബിഗ് സ്‌ക്രീനിനും സുപരിചിതയാണ് നടി സ്വാസിക വിജയ്. ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയ്ക്കായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര ദാനം. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ഇപ്പോഴിതാ നടിയുടെ വിവാഹ ഗോസിപ്പുകള്‍ പുറത്തുവന്നിരിക്കുന്നു . തന്റെ ജീവിതപങ്കാളിയാവുന്ന ആളെ സ്വാസിക പരിചയപ്പെടുത്തി. നടനും എഴുത്തുകാരനുമായ ബദ്രിനാഥ് കൃഷ്ണനാണ് അതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ബദ്രിനാഥിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് പറഞ്ഞ സ്വാസിക വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത് എന്ന് വ്യക്തമാക്കി.പത്തു വര്‍ഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വാസിക വ്യക്തമാക്കി. 'ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് ന ന്‍കാനും കാരണമുണ്ട്. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്'സിനിമാ കമ്പനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്. വെബ്‌സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവച്ചത്.'സ്വാസിക വ്യക്തമാക്കി

Latest News