സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെണ്‍കുട്ടിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചു; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ പിടിയില്‍

ജാഷ്പൂര്‍- ഛത്തീസ്ഗഢില്‍ 17 കാരിയെ രണ്ട് കുട്ടികളടക്കം ഒമ്പത് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ജാഷ്പൂര്‍ ജില്ലിയില്‍ നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സ്‌കൂളില്‍നിന്ന് കൂട്ടുകാരനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പതല്‍ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഒമ്പതംഗ സംഘം ആക്രമിച്ചത്. സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെണ്‍കുട്ടിയെ ചിന്ദ്ബാരി കാട്ടിലേക്ക് വലിച്ചിഴച്ച ശേഷമാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Latest News