മകളുടെയും ഭാര്യയുടെയും പേരുകളില്‍ അറിയപ്പെടുന്നതില്‍   സന്തോഷമേയുള്ളൂ- സുരേഷ് കുമാര്‍

തിരുവനന്തപുരം- മകള്‍ കീര്‍ത്തിയുടേയും ഭാര്യ മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് തനിക്കു സന്തോഷമേയുള്ളൂവെന്ന് നിര്‍മാതാവും ഇപ്പോള്‍ നടനുമായ സുരേഷ് കുമാര്‍. കോംപ്ലക്‌സ് ഇല്ലാത്തയാളാണ് ഞാന്‍ . മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്. പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. എന്നെ ആരും അറിയത്തില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. കീര്‍ത്തിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ല. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോംപ്ലക്‌സുമില്ല. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
 
    


 

Latest News