സുനാമി കേരളത്തിലെ തിയേറ്ററുകളിലേക്ക് 

കൊച്ചി-ലോക്ക്ഡൗണില്‍ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയും പിന്നീട് കോവിഡ് ചട്ടങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം തുടങ്ങുകയും ചെയ്ത 'സുനാമി' തിയ്യേറ്ററുകളിലേക്ക് എത്തുന്നു. പ്രേക്ഷകരെ ആവേശത്തിലാക്കി തിയ്യേറ്ററുകളെ പഴയ ആവേശത്തിലെത്തിക്കാനും  ചലച്ചിത്ര മേഖലയ്ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാനും  സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന 'സുനാമി'യ്ക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം പ്രതീക്ഷിക്കുന്നത്.  പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് നിര്‍മ്മാണം. ലാല്‍ കഥയും തിരക്കഥയും ഒരുക്കി യിരിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റര്‍ടൈനറാണ്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും  സംഗീതം യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍  അണിനിരക്കുന്നു. തൃശൂര്‍, ആലുവ യു സി കോളേജ്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
 

Latest News