ന്യൂദല്‍ഹി- എന്തുകൊണ്ടാണ് പല ഏകാധിപതികളുടേയും പേരുകള്‍ എമ്മില്‍ തുടങ്ങുന്നതെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മാര്‍ക്കോസ്, മുസ്സോളിനി, മിലോസെവിച്ച്, മുബാറക്ക്, മൊബുട്ടു, മുശര്‍റഫ്, മൈക്കൊംബെറോ തുടങ്ങിയവരുടെ പേരുകള്‍ ഉദാഹരണമായി ചേര്‍ത്തു കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
വിവാദ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരെ മോഡി സര്‍ക്കാര്‍ ഏകാധിപതികളെ പോലെ നേരിടുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
യുദ്ധ സന്നാഹങ്ങളുമായാണ് മോഡി കര്‍ഷകരെ നേരിടുന്നതെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വിഡിയോ പങ്കുവെച്ച് കൊണ്ട് ആരോപിച്ചിരുന്നു.