ഇന്ത്യന്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിചാരണ തുടങ്ങി

ദുബായ്- ഇന്ത്യന്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം ദിര്‍ഹം കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ ആരംഭിച്ചു. എട്ടംഗ ഇന്ത്യന്‍ സംഘമാണ് 48 കാരനെ തട്ടിക്കൊണ്ടുപോയത്. ദെയ്‌റ നായിഫില്‍ നടന്ന സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ടു പേര്‍ വ്യവസായിയുടെ ഓഫീസിന് പുറത്തു നില്‍ക്കുകയും രണ്ടു പേര്‍ പോലീസ് ചമഞ്ഞ് അകത്ത് പ്രവേശിച്ച് ബാക്കിയുള്ളവര്‍ക്ക് സേയ്ഫില്‍ നിന്ന് പണമെടുക്കാന്‍ വഴിയൊരുക്കിക്കൊടുക്കുകയുമായിരുു.

പോലീസാണെന്ന വ്യാജേന വ്യവസായിയുടെ മൊബൈല്‍ ഫോണും സേയ്ഫിന്റെ താക്കോലും പിടിച്ചു വാങ്ങിക്കുകയും തങ്ങളോടൊപ്പം റാഷിദിയ്യ പോലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാര്‍ഗമധ്യേ വ്യവസായി ഇറക്കിവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു.

കേസിന്റെ തുടര്‍ വിചാരണ ഈ മാസം 22ന് നടക്കും.

 

Latest News