ദുബായ് - ദുബായിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖായില്‍ റോഡില്‍ മൂന്ന് ബസുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബായ് ട്രാഫിക് പോലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
ഒരു ബസ് ഇടതുവശത്തേക്ക് മാറി മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ആദ്യത്തെ ബസ് വലതുവശത്തേക്ക് തെറിച്ച് മറ്റൊരു ബസില്‍ ഇടിച്ചു റോഡ് ബാരിയറിലേക്ക് മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ അടിയന്തര വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.