കൊച്ചി- സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ ആരോപിച്ചു. പ്രതികൾ ചേർന്ന് ഭീകരരുടെ സംഘം രൂപീകരിച്ചുവെന്നും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം തകർക്കാനും ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. ഇതിന് വേണ്ടി ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും കോടികളുടെ ഫണ്ട് പിരിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. സ്വപ്‌നയും സരിത്തും ഉൾപ്പെടെ ഇരുപത് പേരുടെ പേരിലാണ് കുറ്റപത്രം. അതേസമയം, എം. ശിവശങ്കറിനെ പറ്റി കുറ്റപത്രത്തിൽ ഒരു പരാമർശവുമില്ല എന്നത് ശ്രദ്ധേയമാണ്.