Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയും മഞ്ജുവും ഒരുമിച്ച് അഭിനയിച്ച  ആദ്യ ചിത്രം പ്രീസ്റ്റ് മാര്‍ച്ച് 4നെത്തും 

വൈക്കം-നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്റെ   റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 ആണ് ചിത്രത്തിന്റെ  പുതിയ റിലീസ് തീയതി. ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്നാണ് നീട്ടിയത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.  രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Latest News