തിരുവനന്തപുരം- രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍ഡിഎഫ് ആണോയെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്‍്പര്യക്കാരാണ്. അക്കൂട്ടത്തില്‍ എല്‍ഡിഎഫിനെ കാണാന്‍ സാധിക്കില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും കാനം പറഞ്ഞു. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതില്‍ പുഃനപരിശോധന വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടുകയും ചെയ്തു. അക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.






