പട്ടാള അട്ടിമറി നടന്ന മ്യാന്മറില്‍നിന്നൊരു വൈറല്‍ വിഡിയോ

നയ്പിറ്റോ- മ്യാന്മറില്‍ ഭരണം അട്ടിമറിക്കാന്‍ പാര്‍ലമെന്റിലേക്ക് പോകുന്ന പട്ടാളക്കാരുടെ ദൃശ്യം വനിതയുടെ വിഡിയോയില്‍. പട്ടാള നീക്കം അറിയാതെ പകര്‍ത്തപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കായികാധ്യാപിക വ്യായാമ ക്ലാസിന്റെ ഭാഗമായി നൃത്തം ചെയ്യുന്ന വിഡിയോയില്‍ പശ്ചാത്തലത്തില്‍ പട്ടാള ട്രക്കുകള്‍ നീങ്ങുന്നത് കാണാം.
ഫേസ് ബുക്കില്‍ ലൈവായി ക്ലാസെടുക്കുകയായിരുന്നു അധ്യാപിക. തലസ്ഥാനമായ നയ്പിറ്റോയിലെ പാര്‍ലമെന്റ്  കെട്ടിടത്തിലേക്ക് പട്ടാളം നീങ്ങുന്ന ആദ്യ ദൃശ്യങ്ങളാണ് അപ്രതീക്ഷിതമായി ഇവരുടെ ക്യാമറയില്‍ പതിഞ്ഞത്.

 

Latest News