ദുബായ്- നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയ ശേഷം 1,30,000 ഇസ്രായില്‍ ടൂറിസ്റ്റുകള്‍ യു.എ.ഇയിലെത്തിയതായി കണക്ക്.
ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിന് റോഡ് ബന്ധമാണ് അടുത്ത നടപടിയെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എമിറേറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബറില്‍ അബ്രഹാം കരാര്‍ പ്രകരം ബന്ധം സ്ഥാപിച്ച ശേഷം 1,30,000 ഇസ്രായിലി ടൂറിസ്റ്റുകള്‍ യു.എ.ഇ സന്ദര്‍ശിച്ചതായി അബുദാബിയില്‍ പുതുതായി തുറന്ന ഇസ്രായില്‍ എംബസിയിലെ മിഷന് മേധാവി എയിറ്റാന്‍ നായിഹ് പറഞ്ഞു.
ഇസ്രായിലില്‍നിന്ന് യു.എ.ഇയിലേക്കും തിരിച്ചും ട്രെയിലറകളിലും ലോറികളിലും ചരക്കുകള്‍ എത്തിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് റോഡ് മാര്‍ഗം ചരുക്കുകള്‍ എത്തിക്കാന്‍ കഴിയും. നിലവില്‍ വിമാനമാര്‍ഗമാണ് ചരക്കുനീക്കം. കപ്പലുകളിലാണെങ്കില്‍ 16 ദിവസമെടുക്കും.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY






