എസ്‌കലേറ്ററില്‍ നിന്നു വീണ കുട്ടിക്ക് വന്‍തുക നഷ്ടപരിഹാരം

അല്‍ഐന്‍ - ഷോപ്പിംഗ്  മാളിന്റെ  എസ്‌കലേറ്ററില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റ അഞ്ച് വയസ്സുകാരന്റെ കുടുംബത്തിന് 1.48 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ അല്‍ഐന്‍ സിവില്‍ കോടതി ഉത്തരവ്. സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഷോപ്പിംഗ് മാള്‍ വീഴ്ച വരുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.

ഗുരുതരമായി പരുക്കേറ്റ കുട്ടിക്കു നിരവധി  ശസ്ത്രക്രിയ നടത്തിയിരുന്നു.  ഇപ്പോഴും ചികിത്സ തുടരുകയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് രണ്ടാം നിലയില്‍നിന്ന് കുട്ടി താഴേക്കു വീണതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും  വീഴ്ച പറ്റി. കുട്ടിയുടെ തലയോട്ടി 30 ശതമാനം പൊട്ടിയതിനു പുറമേ മുഖം വികൃതമാകുകയും സംസാരശേഷി 40 ശതമാനം നഷ്ടപ്പെടുകയും കൈയ്ക്കു 50 ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി 1.3 കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്‍കിയ കേസിലാണ് വിധി.

 

Latest News