Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടുപ്പിച്ച് കർഷകർ, ശനിയാഴ്ച റോഡ് തടയും

ന്യൂദൽഹി- കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർ നിലപാട് കർശനമാക്കി. അടുത്ത ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ദേശീയ പാതകൾ തടയും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെയാണ് റോഡ് തടയൽ. ബജറ്റിൽ കർഷകരെ അവഗണിച്ചുവെന്ന് കാർഷിക സംഘടനകൾ ആരോപിച്ചു. അതേസമയം, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രം. കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. കർഷക സമരം നടക്കുന്ന ദൽഹി അതിർത്തി പ്രദേശങ്ങളായ സിംഗു, തിക്രി, ഗാസിപ്പൂർ മേഖലകളിൽ ഇന്നുച്ച വരെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഗാസിപ്പൂരിൽ കർഷകരുടെ ട്രാക്ടറുകൾ കടന്നു വരാതിരിക്കാൻ റോഡിന് നടുവിൽ കൂർത്ത കമ്പികൾ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു. ബാരിക്കേഡുകൾക്ക് പുറമേ കൂറ്റൻ കോൺക്രീറ്റ് കട്ടകളും മുള്ളു വേലികളും നിരത്തിയാണ് കർഷകരുടെ വരവ് തടയാൻ പോലീസ് ശ്രമങ്ങൾ നടത്തുന്നത്.
 

Latest News