ജിദ്ദയിൽ ബാത്ത് റൂമിൽ തലയിടിച്ച് വീണ കൊണ്ടോട്ടി സ്വദേശി മരിച്ചു

ജിദ്ദ- ബാത്ത് റൂമിൽ വഴുതി തല അടിച്ചു വീണു ചികിത്സയിലായിരുന്ന ഓമാനൂർ സ്വദേശി മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്‌റഫ് (43) ആണ്  ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. രക്തസമർദ്ദം കൂടിയതിനെ തുടർന്ന് ബാത്ത് റൂമിൽ വീണ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 15 ദിവസമായി കോമയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. മിനി മാർക്കറ്റിൽ ജോലി ചെയ്തിരുന്ന അഷ്‌റഫിന് നിയമ തടസങ്ങൾ കാരണം ഏഴു വർഷമായി നാട്ടിലേക്ക് പോകാനായിരുന്നില്ല. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി രംഗത്തുണ്ട്.
 

Latest News