തര്‍ക്കം മൂത്തു, ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു 

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു.ഭാഗ്പത് ് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പൈപ്പിന്റെ പിടി ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് നീലം എന്ന സ്ത്രീയെ ഭര്‍ത്താവ് ധീരജ് കൊലപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നു. നീലം സംഭവസ്ഥലത്തുവച്ച് നിമിഷനേരംകൊണ്ട് തന്നെ മരിച്ചു. നീലത്തിന്റെ കരച്ചില്‍ കേട്ട് ഓടി വന്ന നാട്ടുകാര്‍ ധീരജിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീലത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ധീരജിനെ അറസ്റ്റ് ചെയ്തതായും സര്‍ക്കിള്‍ ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു.
 

Latest News