മുംബൈ- അഞ്ച് വയസ്സുകാരനുനേരെ നടന്ന ലൈംഗികാതിക്രമ കേസില്‍ 58 കാരനായ വ്യാപാരിക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ശിക്ഷ. പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന ഐ.പി.സി 377 വകപ്പ് പ്രകാരമുള്ള കുറ്റത്തില്‍നിന്നും ഏതാനും പോക്സോ കുറ്റങ്ങളില്‍നിന്നും പ്രതിയെ കോടതി ഒഴിവാക്കി.
കുട്ടി പേടിച്ച് വീട്ടിലേക്ക് ഓടിവന്നതിനെ തുടര്‍ന്നാണ് മാതാവ് അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ 58 കരനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഏണിപ്പടി കയറിവന്ന കുട്ടി ആദ്യം മാതാവിനോട് ഒന്നും പറഞ്ഞിരുന്നില്ല. പിന്തുടര്‍ന്ന അമ്മ കുട്ടി പാന്റ്സ് താഴ്ത്തിയ നിലയില്‍ കരയുന്നതാണ് കണ്ടത്. പുറത്ത് കളിച്ചു കൊണ്ടിരിക്കെ കോഴിക്കടക്കാരന്‍ രണ്ട് രൂപ നല്‍കിയതായി കുട്ടി പറഞ്ഞു. കുടിലിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നിലവിളിച്ച കുട്ടിയെ വിട്ടയക്കുകയായിരുന്നു.






