ഭക്ഷണം വിളമ്പാന്‍ വൈകിയതിന് രോഗിയായ അമ്മയെ മകന്‍ അടിച്ചു കൊന്നു

റാഞ്ചി- ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകിയതിന് രോഗിയായ സ്വന്തം അമ്മയെ 35കാരന്‍ അടിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലെ ജോജോഗട്ടു ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പ്രതി പ്രധാന്‍ സോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ അമ്മയ്‌ക്കൊപ്പമായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. ഇയാള്‍ മദ്യപാനിയാണെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സോയി അമ്മയെ കൊന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഭക്ഷണം ചോദിച്ചപ്പോള്‍ എടുത്തു നല്‍കാന്‍ വൈകി. ഇതില്‍ പ്രകോപിതനായ പ്രതി ഒരു വടിയെടുത്ത് അമ്മയെ മര്‍ദിച്ചു. കൊന്ന ശേഷം വീടിനു പുറകില്‍ ശവസംസ്‌ക്കാരം നടത്താനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു.
 

Latest News