അബുദാബി- കോവിഡ് നിയന്ത്രണംമൂലം നിര്‍ത്തിവച്ചിരുന്ന ബാര്‍ബിക്യു സൗകര്യം അബുദാബിയിലെ 23 പാര്‍ക്കുകളില്‍ പുനഃസ്ഥാപിച്ചു. അനുമതിയുള്ള പാര്‍ക്കുകളില്‍ മാത്രമേ ബാര്‍ബിക്യൂ ചെയ്യാവൂ.
നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹമാണു പിഴ. ശൈത്യകാലങ്ങളില്‍ ബാര്‍ബിക്യൂ യു.എ.ഇയില്‍ പതിവാണ്. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കുകയും അകലം പാലിക്കുകയും വേണം.
ഖലീജ് അല്‍ അറബ് സ്ട്രീറ്റിലെ പാര്‍ക്ക് 1, 2, 3, 4, 5, ഡോള്‍ഫിന്‍ ഗേറ്റ് (ശൈഖ് സായിദ് സ്ട്രീറ്റ്), സാഫ്‌റാനാ ഗാര്‍ഡന്‍ (മുറൂര്‍ !റോഡ്), ഫാമിലി ഗാര്‍ഡന്‍ എ (ഹംദാന്‍ സ്ട്രീറ്റ്), ഫാമിലി ഗാര്‍ഡന്‍ ബി (കോര്‍ണിഷ് സ്ട്രീറ്റ്), നര്‍ജീല്‍ ഗാര്‍ഡന്‍ (അല്‍ബതീന്‍ സ്ട്രീറ്റ്), ഒഫീഷ്യല്‍ ഗാര്‍ഡന്‍ (ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റ്), ഹെറിറ്റേജ് ഗാര്‍ഡന്‍ (കോര്‍ണിഷ് സ്ട്രീറ്റ്), അല്‍വത്ബ ഗാര്‍ഡന്‍, അല്‍ഖത്തം ഗാര്‍ഡന്‍, അല്‍അദ് ല ഗാര്‍ഡന്‍, അല്‍ഷംഖയിലെ ഗാര്‍ഡന്‍ 4, 5, 6, 7, അല്‍ഷഹാമയിലെ യാസ് ഗേറ്റ് വേ പാര്‍ക്ക്, ബൈന്‍ അല്‍ ജിസ്‌റീന്‍ ഗാര്‍ഡന്‍, ഗാര്‍ഡന്‍ എസ്ഇ02, എസ്ഇ24, എസ്ഡബ്ല്യൂ03 (സായിദ് സിറ്റി) എന്നിവിടങ്ങളിലാണ് ബാര്‍ബിക്യു ഉണ്ടാക്കാവുന്നത്.






