14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, എയ്ഡ്‌സും പകര്‍ന്നു; രണ്ടാനച്ഛന്‍  അറസ്റ്റില്‍

മധുരൈ- തമിഴ്‌നാട്ടിലെ മധുരൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വയറു വേദനയെ തുടര്‍ന്ന് 14കാരിയായ ബാലികയെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. മകള്‍  നാലു മാസം ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാര്‍ അമ്മയെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

രണ്ടാനച്ഛന്‍ രാമമൂര്‍ത്തി തന്നെ പലതവണ ലൈംഗികികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. ഇതു പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഒമ്പതു വര്‍ഷം മുമ്പ് കേരളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി പെണ്‍കുട്ടിയുടെ അമ്മയുമായി അടുക്കുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. പിന്നീട് ഇവരും മകളം അമ്മയും സഹോദരിയും സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരുന്നു. 

വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം രാമമൂര്‍ത്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 

Latest News