മംഗളൂരു- കര്‍ണാടകയില്‍ മുസ്‌ലിം ജനസംഖ്യ ഏറെയുള്ള ഉള്ളാള്‍ പാക്കിസ്ഥാനായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. എല്ലാ തവണയും മുസ്‌ലിമിനെ തെരഞ്ഞെടുക്കുന്നതിനു പകരം എംഎല്‍എയായി ഒരു ഹിന്ദുവിനെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇദ്ദേഹം ഉള്ളാളിനെ പാക്കിസ്ഥാനോട് ഉപമിക്കുന്നത്. ഈ ഉപമയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. 'ഉള്ളാളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. ഗോവധം നടക്കുന്നു. ലവ് ജിഹാദും ഉണ്ട്. ഇത് പാക്കിസ്ഥാനല്ലെങ്കില്‍ പിന്നെ എന്താണ്? ഉള്ളാളും പാക്കിസ്ഥാനും തമ്മില്‍ എന്താണു വ്യത്യാസം?' അദ്ദേഹം ചോദിച്ചു.
മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം ഉള്ളാള്‍ ഇപ്പോള്‍ മംഗളൂരു മണ്ഡലാണ്. കോണ്‍ഗ്രസ് നോതാവ് യു ടി ഖാദറാണ് ഇവിടെ എംഎല്‍എ. ഖാദര്‍ തുടര്‍ച്ചയായി നാലു തവണ ഇവിടെ ജയിച്ചിട്ടുണ്ട്. അതിനു മുമ്പ് ഖാദറിന്റെ പിതാവ് യു ടി ഫരീദാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
What's the thought?#RSS leader #Kalladka prabhakar bhat makes a controversial statement says #Ullal in #DakshinaKannada has become like #Pakistan.#Hindus need to awake & ensure they increase #population to protect #temples.@utkhader @prakashraaj @KPCCPresident @BJP4Karnataka pic.twitter.com/oCeh2L9HRk
— Madhu Naik M (@MadhunaikBunty) November 2, 2020