ഖത്തര്‍ എയര്‍വേയ്‌സ് ദുബായ്, അബുദാബി സര്‍വീസുകള്‍ തുടങ്ങി

ദോഹ- ഖത്തര്‍ എയര്‍വേയ്‌സിന്റെ ദുബായ്, അബുദാബി സര്‍വീസുകള്‍ പുനരാരംഭിച്ചു. ബുധനാഴ്ച മുതല്‍ ദുബായിലേക്കും വ്യാഴം മുതല്‍ അബുദാബിയിലേക്കുമുള്ള സര്‍വീസുകളുമാണ് പുനരാരംഭിച്ചത്. ദുബായിലേക്ക് ദിവസേന രണ്ടും അബുദാബിയിലേക്ക് ദിവസേന ഒരു സര്‍വീസും ഉണ്ടാകും.
യു.എ.ഇയില്‍നിന്നും എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ് എന്നിവ ഖത്തറിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് ഫെബ്രുവരി 15 മുതലാണ് ദോഹയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദോഹയില്‍നിന്നു അബുദാബിയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ദോഹയിലേക്ക് വരുമ്പോള്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നതാണ് ഖത്തറിന്റെ വ്യവസ്ഥ.

 

Latest News