കരുനാഗപ്പള്ളിയില്‍ കോവിഡ് വാക്‌സിനെടുത്ത  നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു 

കൊല്ലം-ആശുപത്രിയില്‍ കുഴഞ്ഞു വീണ നഴ്‌സ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്. ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്‌സിന്‍  സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലര്‍ച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു. വാക്‌സിന്‍  എടുത്തതിനെത്തുടര്‍ന്നു പ്രശ്‌നം ഉണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആല്‍. ശ്രീലത പറഞ്ഞു.


 

Latest News