ശുനകനോ ശുംഭനോ; വിജയരാഘവന്റെ വര്‍ഗീയതയെ പരിഹസിച്ച് കെ. സുധാകരന്‍

കണ്ണൂര്‍-    കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ച സി.പി.എം നേതാവ് എ. വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരന്‍. കനകസിംഹാസനത്തി
ലിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന പാട്ടാണ് സി.പി.എം സെക്രട്ടറി വിജയരാഘവന്റെ  വാക്കുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തോന്നുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് ഉമ്മന്‍ ചാണ്ടി, പാണക്കാട്ടെ തറവാട്ടിലെത്തിയതിനെ വര്‍ഗീയമായി ചിത്രീകരിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ എന്ന് സ്വന്തം അണികള്‍ ആത്മപരിശോധന നടത്തണം.   
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവിന്റെ വീട്ടില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പോയിട്ടുണ്ട്. അന്നൊന്നും ആരും പറയാത്ത വര്‍ഗ്ഗീയത ഇപ്പോള്‍ വിജയരാഘവന്‍ കണ്ടെത്തിയതില്‍ അതിശയപ്പെടാനില്ല-   സുധാകരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. സി.പി.എമ്മിന്റെ ശത്രു ഇപ്പോള്‍ ബി.ജെ.പി അല്ല കോണ്‍ഗ്രസാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ജനദ്രോഹ ഭരണത്തിന്റെ അന്ത്യമാണ് വരാന്‍ പോകുന്നത്. യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും-  സുധാകരന്‍ പറഞ്ഞു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News