ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഫോട്ടോ അയക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു

പയ്യന്നൂര്‍-  ഭര്‍തൃമതിയായ യുവതിയെ ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. മാതമംഗലം പേരുല്‍ തൗവ്വറ സ്വദേശി കിഷോറിനെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
പയ്യന്നൂരിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനി കൂടിയായ യുവതിയെയാണ് കോഴിഫാം ഉടമ കൂടിയായ പ്രതി പീഡനത്തിനിരയാക്കിയത്.
കോഴിഫാമില്‍ കോഴി വാങ്ങാനെത്തിയ യുവതിയുമായി പരിചയത്തിലായ പ്രതി ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം നിരന്തരം ഫോണ്‍ ചെയ്യുകയും ഒരു ദിവസം ക്ലാസില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ കയറ്റുകയും ചെയ്തു. കാറില്‍ വെച്ച് സെല്‍ഫിയെടുത്തു. പിന്നീട് ഈ ഫോട്ടോ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണ പീഡിപ്പിച്ചത്.
ഇതിനിടെ  വിവരം യുവതിയുടെ ഭര്‍ത്താവ് അറിയുകയും കുടുംബ ജീവിതം തകരുകയും ചെയ്തു. ഇതിനിടെ പ്രതി ഒരു യുവതിയെ വിവാഹം ചെയ്തു. വിവാഹ ദിവസം പീഡനത്തിനിരയായ യുവതി വിഷം കഴിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. യുവാവിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും അടക്കം കേസുണ്ട്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News