സമൂഹ മാധ്യമങ്ങളില്‍ സദാചാരലംഘനം: സാറയുടെ ശിക്ഷ കുറച്ചു

സാറ അല്‍കന്ദരിയും ഭര്‍ത്താവും

കുവൈത്ത് സിറ്റി - സോഷ്യല്‍ മീഡിയ സെലിബ്രിറ്റി സാറ അല്‍കന്ദരിയുടെയും ഭര്‍ത്താവ് അഹ്മദ് അല്‍അനസിയുടെയും ശിക്ഷകള്‍ കുവൈത്ത് അപ്പീല്‍ കോടതി ലഘൂകരിച്ചു. പൊതുമര്യാദയും കുവൈത്ത് സമൂഹത്തിന്റെ പാരമ്പര്യങ്ങളും ലംഘിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്ന ആരോപണമാണ് സാറ അല്‍കന്ദരിയും ഭര്‍ത്താവും നേരിട്ടിരുന്നത്.
ഇരുവരെയും നേരത്തെ കീഴ്‌ക്കോടതി രണ്ടു വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇത് അപ്പീല്‍ കോടതി റദ്ദാക്കി. ഇരുവര്‍ക്കും പതിനായിരം കുവൈത്തി ദീനാര്‍ (33,000 ഡോളര്‍) പിഴയും കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇത് അപ്പീല്‍ കോടതി നിലനിര്‍ത്തി. വിവാദ വീഡിയോ ക്ലിപ്പിംഗ് ഡിലീറ്റ് ചെയ്യാനും വിധിയുണ്ട്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

 

Latest News