ദുബായ്- യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതെന്ന പ്രസ്താവനയുടെ പേരില്‍ ഇസ്രായില്‍ ക്ഷമ ചോദിച്ചു.
യു.എ.ഇയിലേക്ക് സന്ദര്‍ശനം വര്‍ധിച്ചതാണ് ഇസ്രായിലില്‍ പെട്ടെന്ന് കോവിഡ് വ്യാപിക്കാന്‍ കാരണമെന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രസ്താവന.
യു.എ.ഇയുമായുള്ള രണ്ടാഴ്ചത്തെ സമാധാനത്തിനിടെ 70 വര്‍ഷത്തെ യുദ്ധത്തിലുമധികം ആളുകള്‍ മരിച്ചുവന്നാണ് ഇസ്രായില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷാരോണ്‍ അല്‍റോയ് പ്രെയ്സ് പറഞ്ഞിരുന്നത്. ഈയാഴ്ച ആദ്യമായിരുന്നു വിവാദ പ്രസ്താവന.
ഇരു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം സാധാരണനിലയിലായതിനെ തുടര്‍ന്ന് ദുബായിലേക്കുള്ള ടൂറസ്റ്റ് ട്രിപ്പുകള്‍ വര്‍ധിച്ചിരുന്നു.
വസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവനയെ കുറിച്ച് യു.എ.ഇ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമ ചോദിച്ചത്.
സെപ്റ്റംബര്‍ മുതല്‍ ആയിരക്കണക്കിന് ഇസ്രായിലികളാണ് യു.എ.ഇ സന്ദര്‍ശിച്ചത്. യു.എ.ഇയില്‍ ഇസ്രായില്‍ എംബസി തുറന്നിട്ടുമുണ്ട്.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY