Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍ക്കറിയാം... ബിജു മേനോന് 72 വയസ്സ് 

ഫറോക്ക്- കമലഹാസനും ഫഹദ് ഫാസിലും ചേര്‍ന്നു പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് 'ആര്‍ക്കറിയാം'. കമല്‍ ഹാസന്‍ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നടി പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്. നടി പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കഥാപാത്രമാണ് ബിജു മേനോന്റേത്. ഇപ്പോഴിതാ ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.
പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോന്‍ നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
തീര്‍ത്തും വേറിട്ട ലുക്കിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ ഗെറ്റപ്പിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. യാത്രയ്ക്കിടെ പെട്ടുപോയ രണ്ട് പേരായാണ് പാര്‍വതിയും ഷറഫുദ്ദീനും ചിത്രത്തില്‍ എത്തുന്നതെന്നാണ് മനസിലാക്കാനായതെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Latest News