ഡാനിയല്‍ പേള്‍ ഘാതകനെ കുറ്റവിമുക്തനാക്കി; അപലപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍- മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ 2002 ല്‍ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ പാകിസ്താന്‍ സുപ്രീം കോടതി വിധിയെ ശക്തമായി അപലിച്ച് അമേരിക്ക. ലോകത്ത് എവിടേയും ഭീകരതക്ക് ഇരയായവരെ അപമാനിക്കുന്നതാണ് ഉത്തരവെന്ന് അമേരിക്ക പ്രതികരിച്ചു.

വാള്‍ സ്ട്രീറ്റ് ജേണലിന്റെ ദക്ഷിണേഷ്യാ ബ്യൂറോ ചീഫായിരുന്ന ഡാനിയല്‍ പേളിനെ (38) 2002 ല്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയും അല്‍ഖാഇദയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

കേസില്‍ ബ്രിട്ടനില്‍ ജനിച്ച അല്‍ഖാഇദ ഭീകരന്‍ അഹ് മദ് ഉമര്‍ സഈദ് ശൈഖിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ വ്യാഴാഴ്ചയാണ് പാകിസ്താന്‍ സുപ്രീം കോടതി തള്ളിയത്.

 

Latest News