Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

മനാമ- ഇരിക്കൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി (55) യാണ് മരിച്ചത്.
ബഹ്‌റൈന്‍ ഹമദ് ടൗണ്‍ ബ്ലൂ ബീച്ച് റസ്‌റ്റോറന്റില്‍ ജീവനക്കാരനായ മുഹമ്മദ് കുഞ്ഞിയെ ഇന്നു രാവിലെ  ശാരീരിക അസ്വസ്ഥഥതകള്‍ കാരണം ബി.ഡി.എഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു.  23 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയാണ്. മാതാവ്: മറിയം. ഭാര്യ: റഹ്മത്ത്. മക്കള്‍: റസ്‌ന, റിസാന, റയ്യാന്‍.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News