Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്; മലയാളി അനുഭവം

ജിദ്ദ- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫൈസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത ശേഷം അനുഭവം പങ്കുവെച്ച് ജിദ്ദിയിലെ സമൂഹിക പ്രവര്‍ത്തകന്‍ സലാഹ് കാരാടന്‍.
കുറിപ്പ് വായിക്കാം..
കോവിഡിനെതിരായ രണ്ടാമത്തെ ഡോസ് വാക്‌സിനും എടുത്തു. എന്റെ ആദ്യ ഡോസ് ഈ മാസം  ഏഴിനാനായിരുന്നു. ജിദ്ദയിലെ പഴയ സൗദി എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് കെട്ടിടത്തിലെ അറൈവല്‍ ഏരിയയിലാണ് വിശാലമായ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.

https://www.malayalamnewsdaily.com/sites/default/files/2021/01/28/vaccine1.jpg
മൂന്നാഴ്ച കഴിഞ്ഞാണ് ബുധനാഴ്ച രണ്ടാമത്തെ ഡോസ് എടുത്തത്. ആദ്യ ഡോസ് എടുത്തതിന്ന് ശേഷം വാക്‌സിന്‍ എടുത്ത ഭാഗത്ത് രണ്ട് ദിവസം ചെറിയ വേദനയുണ്ടായതൊഴിച്ചാല്‍ മറ്റു പ്രയാസങ്ങള്‍ ഒന്നും ഉണ്ടായില്ല.
രണ്ടാം ഡോസ് കുറച്ചു കൂടി കടുപ്പമാണെന്നാണ് അറിഞ്ഞത്. ചില സുഹൃത്തുക്കള്‍ക്ക് ചെറിയ തോതില്‍ പനിയും ക്ഷീണവും കൈ കാലുകളില്‍ വേദനയും രണ്ട് ദിവസം അനുഭവപെട്ടതായി ഷെയര്‍ ചെയ്തു.  രണ്ട് ദിവസം ഞാനും കാത്തിരിക്കട്ടെ.
ആദ്യ കോവിഡ് വാക്‌സിന്‍ എടുത്തപ്പോള്‍ സൂചിപ്പിച്ചതു പോലെ സൗദി യുവതികളും യുവാക്കളും സേവന സന്നദ്ധരായി നാം കാറ് പാര്‍ക്ക് ചെയ്തതമുതല്‍ മടങ്ങി വരുന്നതു വരെ നിര്‍ദേശങ്ങളും സഹായവും നല്‍കി നമുക്ക് ചുറ്റുമുണ്ട്.
'അഹ്‌ലന്‍ വസഹലന്‍' (സ്വാഗതം) എന്ന് പുഞ്ചിരിയോടെ നമ്മെ വരവേല്‍ക്കുന്നു. നമ്മുടെ സിഹത്തി ആപ്പില്‍ നിന്നുള്ള കണ്‍ഫര്‍മേഷന്‍ പരിശോധിച്ച് മെയിന്‍ ഹാളിലേക്ക് പോകാന്‍ പറയുന്നു, അവിടെ കവാടത്തിലും റജിസ്റ്റര്‍ ചെയ്യുന്നിടത്തും പിന്നീട് നമ്മുടെ ടോക്കണ്‍ നമ്പര്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ നോക്കി കൗണ്ടറിലേക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നു. സുസ്‌മേരവദനായി നമ്മെ കാത്തിരിക്കുന്ന സൗദി നഴ്‌സ് (പുരുഷന്‍മാരും സ്ത്രീകളും) ഡോസ് കുത്തിവെക്കുന്നു. എല്ലാം കൂടി അഞ്ചുമിനിട്ടിനകം കാര്യങ്ങള്‍ കഴിയുന്നു. പിന്നീട് 15 മിനുട്ട് ഒബ്‌സര്‍വേഷനില്‍ .
അതിനിടയില്‍ പലവിധ ജൂസും വെള്ളവും. ഇവിടെ എല്ലാം നമ്മെ ചിരിച്ചു കൊണ്ട് 'അഹ്‌ലന്‍ വസഹലന്‍' എന്ന് പറഞ്ഞാണ് സ്വീകരിക്കുന്നത്.  സൗദി, വിദേശി എന്ന വേര്‍തിരിവോ വിവേചനമോ ഇല്ലാതെ എല്ലാവരോടും ഒരേ പോലെ പെരുമാറുന്നു. അതൊരു സുന്ദര സംസ്‌കാരത്തിന്റെ ഭാഗമാണ്.
എല്ലാ സുഹൃത്തുക്കളും സിഹാത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
അല്ലാഹു സൗദി ഭരണാധികാരികള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കുകയും മരണാനന്തരം ഇതൊരു സല്‍കര്‍മമായി സ്വീകരിക്കുകയും ചെയ്യട്ടെ . സൗദി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ബിഗ് സലൂട്ട്.

കോവിഡ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചാല്‍ സിഹത്തി എന്ന ആപ്പില്‍ നിന്ന് തന്നെ  റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യാം. വാക്‌സിന്‍ എടുത്തതിന് ശേഷം രോഗ ലക്ഷണങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അതും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കാനുള്ള സംവിധാനവുണ്ട്. ഏത് കമ്പനിയുടെ വാക്‌സിനാണ് എടുത്തത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഹെല്‍ത്ത് പാസ്സ്‌പോര്‍ട്ട് നമുക്ക് തവക്കല്‍നാ ആപ്പില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എല്ലാം ശ്രദ്ധേയമായ സംവിധാനങ്ങള്‍.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News