കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ചന്ദ്രഗിരി ഓഡറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃസംഗമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രഹരിച്ച് എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പി.
വിരലിലെണ്ണാന്‍ മാത്രമുള്ള കുത്തക കച്ചവടക്കാര്‍ക്കു രാജ്യത്തെ കര്‍ഷകരെ കൊള്ളയിടിക്കാന്‍ ഉതകുന്ന പദ്ധതി ആസൂത്രണം ചെയ്തതു പ്രധാനമന്ത്രിയാണെന്നു സംഗമം ഉദ്ഘാടനം ചെയ്യവെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
തീര്‍ത്തും വഷളായ അവസ്ഥയിലാണ് രാജ്യം. രണ്ടോ മുന്നോ കുത്തക കച്ചവടക്കാരുടെ ലക്ഷ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ചാണ് കേന്ദ്ര ഭരണം. ടെലികോം, അടിസ്ഥാന സൗകര്യവികസനം, തുറമുഖം, എയര്‍പോര്‍ട്ട്, വൈദ്യുതി തുടങ്ങിയ മേഖലകളിലില്‍ കുത്തകകളുടെ നിയന്ത്രണം പ്രകടമാണ്.
കര്‍ഷകരെയും കാര്‍ഷിക മേഖലയെയും നശിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമത്തിലാണ് ഭരണകൂടം. കര്‍ഷകര്‍ക്കെതിരായ ഏറ്റവും മാരകമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു രാജ്യത്തെ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ബോധ്യമില്ല. കാര്‍ഷിക നിയമങ്ങളുടെ വിശദാംശങ്ങള്‍ കര്‍ഷകരെല്ലാം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ദേശവ്യാപകമായി അതിശക്തമായ പ്രക്ഷോഭം ഉണ്ടാകുമായിരുന്നു. കാര്‍ഷിക ചന്തകളെ ഇല്ലാതാക്കുന്നതാണ് നിയമങ്ങളില്‍ ഒന്ന്.
കാര്‍ഷികോത്പന്നങ്ങള്‍ എത്രവേണമെങ്കിലും സംഭരിക്കാനും അതുവഴി വില നിയന്ത്രിക്കാനും കുത്തകകള്‍ക്കു സൗകര്യം ഒരുക്കുന്നതാണ് രണ്ടാമത്തെ നിയമം. തര്‍ക്ക പരിഹാരത്തിനു സിവില്‍ കോടതിയെ സമീപിക്കാനുള്ള കര്‍ഷകരുടെ അവകാശം നിഷേധിക്കുന്നതാണ് മൂന്നാമത്തേത്.
രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയെ കുത്തകകളുടെ കൈകളിലെത്തിക്കുകയാണ് പുതിയ കാര്‍ഷിക നിയമങ്ങളുടെ അടിസ്ഥാനലക്ഷ്യം. ഒരുപാടു ആളുകളെ വളരെ കുറച്ചാളുകള്‍ക്കു കടപ്പെടുത്തുന്ന വ്യവസ്ഥകളാണ് നിയമങ്ങളിലുള്ളത്. ഓരോ കര്‍ഷകന്റെയും ഉത്പന്നങ്ങള്‍ കുറച്ചാളുകള്‍ മോഷ്ടിക്കുകയാണ്.
നിയമങ്ങളുടെ ദോഷവശങ്ങളെക്കുറിച്ചു കര്‍ഷരെ ബോധവത്കരിക്കണം. ഇതു യു.പി.എ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തരവാദിത്തമായി കരുതണം. ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ കൈവശത്തിലും നിയന്ത്രണത്തിലുമുള്ള മാധ്യമങ്ങളെയും കുത്തകകള്‍ ഉപയോഗപ്പെടുത്തുകയാണ്.
സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉള്‍പ്പെടെ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണോത്സുകമായി ഉപയോഗിച്ചുവരികയാണ്. എന്നാല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നരേന്ദ്രമോഡി സര്‍ക്കാര്‍ കടന്നാക്രമിക്കുന്നില്ല. സി.ബി.ഐയും ഇ.ഡിയും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തുന്നതേയില്ല ഇതു കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. കേരളത്തില്‍ ബി.ജെ.പി കൂടുതല്‍ ആക്രമിക്കുന്നതു കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയുമാണ്. സംസ്ഥാന മുഖ്യമന്ത്രി ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രിനെ ആക്രമിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. പത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
വയനാടിന്റെ ചിരകാല സ്വപ്‌നമായ ഗവ.മെഡിക്കല്‍ കോളേജിനായുള്ള സര്‍ക്കാര്‍ നീക്കം മന്ദഗതിയിലാണ്. പാവപ്പെട്ടവര്‍ക്കു ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ കോളേജ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. സംസ്ഥാനത്തു യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകും. മെഡിക്കല്‍ കോളജിനായി എം.പി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരില്‍ പലവട്ടം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.
ലോക്‌സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ നേരിട്ട അതേ ആവേശത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെയും യു.ഡി.എഫ് നേരിടണം. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യതയോടെ നടത്തണമെന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രത്യേക പരിഗണന നല്‍കണം. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അനുഭവസമ്പന്നതപോലെ പ്രധാനമാണ് യുവജനങ്ങളുടെ ഊര്‍ജവും കര്‍മശേഷിയുമെമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിനു നിയോജകണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി.ആലി സ്വാഗതവും ട്രഷറര്‍ ടി.ജെ.ഐസക് നന്ദിയും പറഞ്ഞു.






