ബിലാല്‍ പഴയ ബിലാല്‍ തന്നെ

മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രങ്ങലിലൊന്നായിരുന്നു 2007 -ല്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്  ബി.. ചിത്രത്തില്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി തകര്‍പ്പന്‍ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ബിലാല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും.
2007 ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. ഉണ്ണി .ആര്‍ സംഭാഷണമൊരുക്കിയ ചിത്രത്തില്‍ സംഗീതം അല്‍ഫോണ്‍സും പാശ്ചാത്തല സംഗീതം ഗോപിസുന്ദറുമായിരുന്നു. ഛായാഗ്രഹണം സമീര്‍ താഹിര്‍. പിന്നീട് ടോറന്റില്‍ റിലീസായതിന് ശേഷം വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ മികച്ച ഒരു ആക്്ഷന്‍ ത്രില്ലര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

 

Latest News