മിമിക്രി താരം കലാഭവന്‍ കബീര്‍ അന്തരിച്ചു

തൃശൂര്‍- പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസായിരുന്നു.  െ്രെകസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയെ നാടന്‍ പാട്ടുകളിലൂടെ മലയാളിക്ക് സുപരിചിതനാക്കിയ മാരുതി കാസറ്റിന്റെ അമരക്കാരനായിരുന്നു. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ആനവായില്‍ അമ്പഴങ്ങ, പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങ, തൂശിമ്മ കൂന്താരോ, തക്കാ കിലോ മുക്കാളി തുടങ്ങിയവയെല്ലാം മാരുതി കാസറ്റ് പുറത്തിറക്കിയ കലാഭവന്‍ മണിയുടെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
 

Latest News