കോവിഡ് വാക്‌സിന്‍ എല്ലാ വര്‍ഷവും എടുക്കേണ്ടി വന്നേക്കും

അബുദാബി- എല്ലാ വര്‍ഷവും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യു.എ.ഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിന്‍ത് അഹ്്മദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണിറ്റി ആന്‍ഡ് കള്‍ചറല്‍ ഇനീഷ്യേറ്റീവ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

അടുത്തിടെയായി കോവിഡിന്റെ വകഭേദം ഉണ്ടായിട്ടുണ്ട്. ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവര്‍ഷം വാക്‌സിന്‍ നിര്‍ബന്ധമായിത്തീര്‍ന്നേക്കാമെന്ന് അവര്‍ വ്യക്തമാക്കി. 16 വയസുള്ളവര്‍ക്ക് നല്‍കുന്ന ചില വാക്‌സിനുകള്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നല്‍കാമോ എന്നുള്ള വൈദ്യ പരീക്ഷണത്തിലാണ്. അതേസമയം, കോവിഡ് ബാധിതരായ 40 മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് പ്രത്യക്ഷത്തില്‍ യാതൊരു അസുഖവും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായമുള്ളവരിലാണ് തങ്ങളുടെ ശ്രദ്ധ. മുതിര്‍ന്നവരില്‍ വൈറസ് ബാധ കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്- അവര്‍ പറഞ്ഞു.

 

Latest News