ദുബായ്- എമിറേറ്റിലെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ കോവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. മൂന്നു പുതിയ കാര്യങ്ങളാണ് പാലിക്കേണ്ടത്.
-ഏതു രാജ്യത്തുനിന്ന് വരുന്ന യു.എ.ഇ പൗരന്മാരും ദുബായില്‍ ഇറങ്ങുമ്പോള്‍ മാത്രം പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതി.
- ദുബായിലേക്ക് വരുന്ന യു.എ.ഇ പ്രവാസികള്‍, ജി.സി.സി പൗരന്മാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. കോവിഡ് സ്ഥിതി ഗുരുതരമായ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ദുബായില്‍ ലാന്‍ഡ് ചെയ്ത ശേഷവും ഇതേ പരിശോധന നടത്തണം.
-പി.സി.ആര്‍ ടെസ്റ്റുകളുടെ കാലാവധി 72 മണിക്കൂറാക്കി കുറച്ചു. നേരത്തെ ഇത് 96 മണിക്കൂറായിരുന്നു.
-ദുബായില്‍നിന്ന് പോകുന്നവര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര്‍ അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനക്ക് സൗകര്യമുണ്ടായിരിക്കും.