Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ റമ്മി കളി: അജു വര്‍ഗീസിനും തമന്നക്കും   വിരാട് കോലിക്കും ഹൈക്കോടതി നോട്ടീസ്  

കൊച്ചി-ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. നടന്‍ അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.21 ലക്ഷം രൂപ ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ട യുവാവ് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനീതാണ് ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.പല പ്രാവശ്യത്തെ കളിയിലൂടെയാണ് വിനീതിന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി വിനീത് റമ്മികളിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. സ്വകാര്യകമ്പനികളില്‍ നിന്നെല്ലാം പണം വായ്പ്പയെടുത്തിട്ടാണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നത്. എന്നാല്‍ പല കളികളിലും കൈയ്യിലെ പണം നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാവുകയായിരുന്നു. മറ്റ് പോംവഴികള്‍ ഇല്ലാതെയായതോടെ വിനീത് വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയിരുന്നു. പോലീസ് ഇടപെട്ടാണ് വിനീതിനെ അന്ന് കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ വീട്ടിലേക്ക് തിരികെ എത്തിയിട്ടും വിഷാദത്തിന് അടിമയായിരുന്നു വിനീതെന്നും വീട്ടുകാര്‍ പറയുന്നു.
വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത് ലോക്ക്ഡൗണ്‍ കാലത്താണ്. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത് 21 ലക്ഷത്തിന്റെ കടം വന്നതിനു ശേഷമാണ്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം തിരികെ അടക്കുകയായിരുന്നു. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.റമ്മി കളിക്കു പരസ്യങ്ങളിലൂടെ പ്രോത്സാഹനം നല്‍കുകയാണ് താരങ്ങള്‍ ചെയ്യുന്നത്.

Latest News