Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശശികല ജയിൽ മോചിതയായി, ആശുപത്രിയിൽ തുടരും

ബംഗളുരു- എ.ഐ.എ.ഡി.എം.കെ മുൻ നേതാവും മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ജയിൽ മോചിതയായി. നാലു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല ബംഗളൂരുവിലെ ജയിലിൽനിന്ന് മോചിതയായത്. അഴിമതി കേസിലാണ് ശശികല ജയിൽവാസം അനുഭവിച്ചത്. 66-കാരിയായ ശശികല ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ജയിലിൽനിന്നിറങ്ങിയ ശശികല വിക്ടോറിയ ആശുപത്രിയിൽ കഴിയും. നാലോ അഞ്ചോ ദിവസം ഇവിടെ ചികിത്സയിൽ കഴിയും. വിക്ടോറിയ ആശുപത്രിക്ക് മുന്നിൽ ശശികലയുടെ അനുയായികൾ തടിച്ചുകൂടിയിരുന്നു.
 

Latest News