ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത മലയാളികളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരകരും. സമരത്തിന് പിന്തുണയുമായെത്തിയ ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റിന്റെ 14 പ്രവര്‍ത്തകരാണ് റാലിക്ക് പിന്തുണയുമായി എത്തിയത്. എല്ലാവര്ക്കും ഒരുപോലെ പതിനായിരം രൂപ പെന്ഷന് നല്‍കണമെന്ന ആവശ്യവുമായാണ് ഒ.ഐ.ഒ.പിയുടെ പ്രവര്‍ത്തനം.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ദല്ഹിയിലെത്തിയതെന്നും കര്‍ഷകര്‍ക്കും വാര്‍ധക്യകാല പെന്ഷന് ആവശ്യമാണെന്നും ഒ.ഐ.ഒ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY