Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

ഒമാനില്‍നിന്ന് ആയിരങ്ങള്‍ മടങ്ങി; 40 ശതമാനം സ്വദേശികള്‍ക്ക് ഈ വര്‍ഷം തൊഴില്‍

മസ്‌കത്ത്- ഒമാനില്‍നിന്ന് ആയിരക്കണക്കിന് വിദേശികള്‍ മടങ്ങിയതിനാല്‍ ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് സ്വദേശി തൊഴിലന്വേഷകരില്‍ 40 ശതമാനത്തിന് ജോലി നല്‍കാനാകുമെന്ന് തൊഴില്‍ മന്ത്രാലയം.

അടുത്തവര്‍ഷത്തോടെ തൊഴില്‍ തേടുന്ന 85 ശതമാനത്തിനും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിയമം നല്‍കാനും മന്ത്രാലയം പദ്ധതി തയാറാക്കി.
ഈയുടത്ത് നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണമാണ് സഹായകമായതെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് ബാഒവൈന്‍ പറഞ്ഞു.

സ്വദേശി ഉദ്യോഗോര്‍ഥികളില്‍ 70 ശതമാനത്തെ സ്വകാര്യമേഖല ഉള്‍ക്കൊള്ളുമെന്നും ബാക്കി 30 ശതമാനത്തിന് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷന്‍ 2040 ന് അനുസൃതമായാണ് സ്വദേശിവല്‍ക്കരണ തീരുമാനം നടപ്പിലാക്കിയത്. തൊഴില്‍മേഖലയിലെ വെല്ലുവളികള്‍ നേരിടാനും ഡിജിറ്റലൈസേഷനുള്ള സര്‍ക്കാര്‍ പദ്ധതികളെ പിന്തുണക്കാനുമാണ് ശ്രമങ്ങള്‍.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News